|
Theological Dialogue Commission |
|
The Seventh meeting of the International Joint Commission for Theological Dialogue between the Catholic Church and the Oriental Orthodox Churches (January 26th - February 1st 2010 - Antelias). H.G. Dr. Gabriel Mar Gregorios Metropolitan and Rev.Fr. Dr. John Mathews represented the Malankara Orthodox Church. |
|
Read more...
|
|
ചെങ്ങന്നൂര്‍ ഭദ്രാസന രജത ജൂബിലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:- അര്‍മ്മീനിയന്‍ കാതോലിക്കാ വിശിഷ്ട അഥിതി
ചെങ്ങന്നൂര്‍ : ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സെലൂഷ്യയിലെ അര്‍മ്മീനിയന്‍ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ ജൂബിലി സന്ദേശം നല്‍കും. ഫെബ്രുവരി 28-ാം തീയതി 3.30 ന് അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. |
|
Read more...
|
|
|
പാലക്കുഴ സെന്റ് ജോണ്‍സ് പള്ളി ഭരണം 1934 ഓര്‍ത്തഡോക്സ് സഭാ ഭരണഘടന അനുസരിച്ച് വേണമെന്ന് കോടതി വിധി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍പ്പെട്ട പാലക്കുഴ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി (കാപ്പില്‍ പള്ളി) 1934 - ലെ ഓര്‍ത്തഡോക്സ് സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്നും ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച ഫാ. ഷിബു കുര്യാക്കോസിനെ വികാരിയായി അംഗീകരിച്ചും എറണാകുളം ജില്ലാ ഫസ്റ് അഡീഷണല്‍ കോടതി (പള്ളി കോടതി) വിധിച്ചു. 2002 - ലെ യാക്കോബായ സുറിയാനി സഭാ ഭരണഘടനയനുസരിച്ചാണ് ഈ പള്ളി ഭരിക്കപ്പെടേണ്ടതെന്ന എതിര് കക്ഷി വാദം കോടതി തള്ളി. ഫാ. ഷിബു കുര്യാക്കോസ് പള്ളി പൊതുയോഗം വിളിച്ചു കൂട്ടുകയും പള്ളി ഭരണം നിര്‍വ്വഹിക്കുകയും ചെയ്യുന്നതിനെ എതിര് കക്ഷികള്‍ തടയരുതെന്നും കോടതി വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എതിര് കക്ഷികള്‍ക്ക് കോടതി നിരോധനവും എര്‍പ്പെടുത്തിയിട്ടുണ്ട്. |
|
|
ഒത്തുതീര്‍പ്പിന് എതിരല്ല - ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും 1995-ലെ സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലും സത്യത്തിനും നീതിക്കും നിരക്കുന്നവിധത്തിലുമുളള ഒത്തുതീര്‍പ്പിന് ഒരുകാലത്തും ഓര്‍ത്തഡോക്സ് സഭ എതിരായിരുന്നിട്ടില്ലെന്നും കോടതി വിധികളും നിരോധതാജ്ഞകളും നിരന്തരംലംഘിച്ചും 2005-ല്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉണ്ടാക്കിയ ഉഭയകക്ഷി ഉടമ്പടി ഉള്‍പ്പെടയുളള സമാധാനകരാറുകള്‍ തുടര്‍ച്ചയായി ലംഘിച്ച് ക്രമസമാധാനനില തകരാറിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ പളളികള്‍ പൂട്ടിക്കാന്‍ അധിക്യതരെ നിര്‍ബ്ബന്ധിതരാക്കുന്നത് യാക്കോബായ വിഭാഗം തീവ്രവാദികളുടെ ശൈലിയാണെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രപ്പോലീത്താ പ്രസ്താവിച്ചു. പൂട്ടികിടക്കുന്ന പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
|
പരിശുദ്ധ അരാം ഒന്നാമന് കേരളം സന്ദര്‍ശിക്കുന്നു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിലിഷ്യ കാതോലിക്കേറ്റിന്റെ പരമാദ്ധ്യക്ഷ്യന്‍ പരിശുദ്ധ അരാം കെഷെഷിയാന്‍ കാതോലിക്ക ബാവാ ഫെബ്രുവരി 24 മുതല്‍ 28 വരെ മലങ്കര സഭ സന്ദര്‍ശിക്കുന്നതാണ്. പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നായ അര്‍മീനിയന്‍ സഭാ തലവന്‍ അരാം ബാവായുടെ ആസ്ഥാനം ലബനോനിലെ ആന്റലിയാസ് ആണ്. അഖില ലോക സഭാ കൌണ്‍സില്‍ മോഡറേറ്ററായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ഇദ്ദേഹം സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും സഹകരണം സാധിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്ക്കുന്ന ആത്മീയ നേതാവാണ്. Click here to read more |
|
|
The Family & Youth Conference Committee of the Northeast American Diocese has released its promotional video on the diocese website. The committee solicits the prayers and support of all well wishers for the success of this conference. |
|
Read more...
|
|
|
തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നത്ത് സഭയുടെ പൊതു പിതാക്കന്മാര് :- പ. കാതോലിക്കാ ബാവാ സഭയിലും സമൂഹത്തിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവണത അപലപനീയമാണെന്നും തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന 4 പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്ക്കാരുമണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ. തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടിനുബന്ധിച്ച് നടന്ന യുവജന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍ വന്ന് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നത് സ്വാഗതാര്‍ഹമാണെന്നും അനധികൃതമായി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ സമ്മതിച്ചു കൊടുക്കുകയില്ലെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തെവോദോസിയോസ് എന്നിവര്‍ നേതൃത്വം നല്കി. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വികാരി ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ, മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സൌഖ്യദായക ദൌത്യം സമൂഹത്തിന്റെ കടമ :- ഗീവറുഗീസ് മാര്‍ കൂറിലോസ് അശരണരായ രോഗികള്‍ക്ക് സാന്ത്വനവും സൌഖ്യവും പ്രദാനം ചെയ്യാനുള്ള കടമ സമൂഹത്തിനുണ്ടെന്ന് എം. ജി. ഒ. സി. എസ്. എം ഓഫ് ഇന്ത്യ പ്രസിഡണ്ടും മൂംബൈ ഭദ്രാസനാധിപനുമായ ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും ഗ്രീഗോറിയന് കമ്മ്യൂണിറ്റി ‘സൌഖ്യ’യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം സ്റുഡന്റസ് സെന്ററില്‍ നടന്ന പാലിയേറ്റീവ് കെയര്‍ സെമിനാറില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഡോ. വി. എം. എബ്രഹാം, ഫാ. എം. റ്റി. കുര്യന്, ഡോ. ടി. എ. ജോര്‍ജ്, ഡോ. കെ. സി. മാമ്മന്‍, ഡോ. വര്‍ഗ്ഗീസ് പുന്നൂസ്, പ്രൊഫ. പി. സി. ഏലിയാസ്, പ്രൊഫ. ജോണ്‍ മാത്യു, ജേക്കബ് സഖറിയ, ഡോ. ഐസക് പാമ്പാടി എന്നിവര്‍ പ്രസംഗിച്ചു. |
|
|
തൃക്കുന്നത്ത് സെമിനാരി: കോടതി വിധി സഭ സ്വാഗതം ചെയ്യുന്നു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയോടനുബന്ധിച്ചുള്ളതും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുടെ ചാപ്പലുമായ സെന്റ് മേരീസ് പള്ളി തര്‍ക്കം മൂലം പൂട്ടി കിടന്ന ദുസ്ഥിതിക്ക് അറുതി വരുത്തി പള്ളി തുറക്കാനും പരിപാലിക്കാനും ഹൈക്കോടതി അനുവാദം തന്നതിനെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പ്രസ്താവിച്ചു. മുന്‍ നിശ്ചയപ്രകാരം കോടതി വിധി അനുസരിച്ചും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം പാലിച്ചും ഓര്‍ത്തഡോക്സ് സഭയുടെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അഡ്വക്കേറ്റ് കമ്മീഷന്റെ നിരീക്ഷണത്തിലും സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടക്കുന്ന പെരുന്നാളില്‍ വിശ്വാസികള്‍ വന്ന് സംബന്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. |
|
തൃക്കുന്നത്തു സെമിനാരി തുറന്നുകൊടുക്കുവാൻ ഉത്തരവു ആ ലുവ തൃക്കുന്നത്തു സെന്റ് മേരീസ് പള്ളി ജനുവരി 23,24 തീയതികളിൽ ആരാധനയ്ക്കു തുറന്നുകൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ്. ഓർത്തഡോക്സ്, യാക്കോബായ സഭാ വിശ്വാസികൾക്ക് നാലു മണിക്കൂർ വീതം ആരാധനയ്ക്ക് അവസരം നൽകും. തർക്കത്തെത്തുടർന്ന് അടച്ച പള്ളി 33 വർഷത്തിനു ശേഷമാണ് തുറക്കുന്നത്.
|
|
|
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് നയിച്ച ധ്യാനത്തോടെയാണ് യോഗം ആരംഭിച്ചത്. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് ആമുഖപ്രസംഗം നടത്തി.സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്‍പ്പന വായിച്ചു. മേല്പട്ട സ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 17 ന് ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന 11 സ്ഥാനാര്‍ത്ഥികളെ യോഗം തെരഞ്ഞെടുത്തു.
1. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ 2. ഫാ. ഡോ. സാബു കുര്യാക്കോസ് 3. റവ. യൂഹാനോന്‍ റമ്പാന് 4. ഫാ. ഡോ. ജോണ്‍ മാത്യൂസ് 5. ഫാ. വി. എം. ഏബ്രഹം 6. റവ. ഡോ. നഥാനിയേല്‍ റമ്പാന് 7. ഫാ. വി. എം. ജെയിംസ് 8. റവ. ഇലവുങ്കാട്ട് ഗീവര്‍ഗ്ഗീസ് റമ്പാന് 9. ഫാ. സ്കറിയാ ഒ. ഐ. സി 10. ഫാ. എം. കെ കുര്യന് 11. ഫാ. ജെ. മാത്തുക്കുട്ടി.
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
| Results 1 - 18 of 213 |